ഉന്നതന്‍ ഇടപെട്ടു, കടന്നപ്പള്ളി പി.ടി.ജോസിന്റെ കെ.എം.മാണി അനുസ്മരണത്തില്‍ നിന്ന് വിട്ടുനിന്നു.

കണ്ണൂര്‍: ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ടു, കെ.എം.മാണി അനുസ്മരണ പരിപാടി ഉദ്ഘാടന പരിപാടിയില്‍ നിന്ന് കടന്നപ്പള്ളി പിന്‍മാറി.

ഇന്നലെ രാവിലെ മേലെചൊവ്വ പാവനാത്മാ പ്രൊവിന്‍ഷ്യാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയുടെ മുഖ്യപ്രഭാഷകനായിരുന്നു കണ്ണൂര്‍ എം.എല്‍.എ കൂടിയായ കടന്നപ്പള്ളി.

ജോസ് കെ.മാണിയുമായി ഇടഞ്ഞുനില്‍ക്കുന്ന പി.ടി.ജോസ് ചെയര്‍മാനായ അദ്ധ്വാനവര്‍ഗ സിദ്ധാന്ത പഠനവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

കടന്നപ്പള്ളിയോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കേരളാ കോണ്‍ഗ്രസ് എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.

കടന്നപ്പള്ളി പരിപാടിയില്‍ പങ്കെടുത്താല്‍ തങ്ങള്‍ക്കത് തിരിച്ചടിയാവുമെന്ന് മനസിലാക്കിയ കേരളാ കോണ്‍ഗ്രസ് നേതൃത്വം ഉന്നത നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.

അദ്ദേഹം ഇടപെട്ടതോടെയാണ് കടന്നപ്പള്ളി ഒടുവില്‍ മനസ് മാറ്റാന്‍ നിര്‍ബന്ധിതനായതത്രേ.