വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്.

ഏര്യം: വിഷുദിനത്തില്‍ സ്‌നേഹക്കണിയുമായി നാടിന്റെ സ്വന്തം മെമ്പര്‍ ജംഷീര്‍ ആലക്കാട്.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ഏഴാം വാര്‍ഡായ ഏര്യത്തെ മെമ്പറായ ഇദ്ദേഹം ഇനിഷ്യേറ്റീവ് പ്രത്യേക പദ്ധതി തയ്യാറാക്കി

വാര്‍ഡിലെ തൊഴിലാളികള്‍ക്ക് മരം വെട്ടുന്ന മെഷീന്‍ ഉള്‍പ്പെടെ നിരവധി തൊഴില്‍ ഉപകരണങ്ങള്‍ വിഷുക്കണിയായി നല്‍കി.

മെമ്പര്‍ ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരത്തെ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍, ഓണക്കോടി, ചികില്‍സാ

സഹായങ്ങള്‍ തുടങ്ങി ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

നിരവധി പുതിയ പദ്ധതികളാണ് ഇദ്ദേഹം നാടിന് വേണ്ടി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സ്‌നേഹക്കണിയുടെ വിതരണം മെമ്പര്‍ ജംശീര്‍ ആലക്കാട് നിര്‍വ്വഹിച്ചു.

ശിഹാബ് ചെറുകുന്നോന്‍, പി.അബ്ദുറഹ്മാന്‍, എം.അബൂബക്കര്‍, വിനോബേബി, വി.എ നിഷാദ്, എ. അബ്ദുള്‍ അസീസ്, ശംസീര്‍ കണ്ണങ്കൈ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.