കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സ്ഥാപകദിനാഘോഷം-മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജഗന്നിവാസിനെ ആദരിച്ചു.

പരിയാരം:കേരള ജേര്‍ണലിസ്റ്റസ് യൂണിയന്‍ (കെ ജെ യു) കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 22-ാം സ്ഥാപക ദിനം ആഘോഷിച്ചു.

പരിയാരം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടികള്‍ പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബു ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡന്റ് കരിമ്പം കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം. ജഗന്നിവാസിനെ ചടങ്ങില്‍ ആദരിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍, ജില്ല സെക്രട്ടറി സാജു ചെമ്പേരി, വൈസ് പ്രസിഡന്റ് കെ രഞ്ജിത്ത്, പ്രകാശന്‍ മാട്ടൂല്‍, രാഘവന്‍ കടന്നപ്പള്ളി, ടി.വി.പത്മനാഭന്‍ മാസ്റ്റര്‍,

പി.വി.പവിത്രന്‍ മാസ്റ്റര്‍, എം.ദിനേശന്‍, പപ്പന്‍ കുഞ്ഞിമംഗലം, പി.വി.അനില്‍, പ്രിന്‍സ് തോമസ്, എം.ജയരാജ്, ശ്രീകാന്ത് അഹാന്‍

പാണപ്പുഴ, എന്‍.എം.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കേക്ക് മുറിക്കല്‍, മധുര പലഹാര വിതരണം എന്നിവയും നടന്നു.