പനീറിന് നിവര്‍ന്നു നില്‍ക്കാന്‍ പ്രദേശവാസികളുടെ വക ചെറിയ വീട് ഉയരുന്നു-

തളിപ്പറമ്പ്: പനീറിന് നിവര്‍ന്നു നില്‍ക്കാന്‍, നാട്ടുകാരുടെ നേതൃത്വത്തില്‍ പുതിയ ഷെഡ് ഉയരുന്നു.

ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് പ്രസിദ്ധീകരിച്ച അതിദരിദ്രരേ തേടുന്നവരെ പനീറിനെ നിങ്ങള്‍ കണ്ടുവോ, കേട്ടുവോ—എന്ന വാര്‍ത്തയിലെ വയോധികനായ തമിഴ്‌നാട് സ്വദേശിക്കാണ്

വര്‍ഷങ്ങളായി ഇദ്ദേഹം താമസിച്ചുവരുന്ന കുടിലിന് സമീപം പുതിയ ചെറിയ വീട് ഉയരുന്നത്.

എക്കോ വണ്‍ ഡയറി ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തകനായ മദന്‍ദേവിന്റെ നേതൃത്വത്തിലാണ് പുതിയ താമസസ്ഥലം ഒരുക്കുന്നത്.

ഇവരുടെ നേതൃത്വത്തില്‍ പുതിയ വീടിന്റെ തറയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കുറുമാത്തൂര്‍ സ്വദേശിയും ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറിയുമായ കെ.കെ.രാജേഷ് പനീറിന്റെ ദുരിത ജീവിതം നേരിട്ട്

കാണാന്‍ ഇടവന്നതോടെയാണ് നിവര്‍ന്നുനില്‍ക്കാനുള്ള സൗകര്യങ്ങളോടെ കൊച്ചുവീട് ഒരുങ്ങുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

അതിദാരിദ്രരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സര്‍വേകളില്‍ പനീറിനെ പോലുള്ളവരെ ഉള്‍പ്പെടുത്താതിരുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.