മാതമംഗലം പേരൂലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

മാതമംഗലം: മാതമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു.

പേരൂല്‍ മില്ലിന് സമീപം ഇന്ന് രാവിലെയാണ് ലോറിയും ബൈക്കും കൂട്ടിയിടിച്ചത്.

കോറോം ആലക്കാട് കൊമ്പന്‍കുളത്ത് രജീഷ് (42)ആണ് മരിച്ചത്.

പൊട്ടക്കുളത്ത് അമല്‍ (25) നെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോണ്‍ക്രീറ്റ് ജോലിക്കാരായ ഇരുവരും രാവിലെ ജോലിക്കായി മാതമംഗലം ഭാഗത്തേക്ക് പോകുമ്പോള്‍ മാതമംഗലം പേരൂല്‍ റോഡില്‍ വച്ചാണ് ലോറിയുമായി കൂട്ടിയിടിച്ചത്.