തളിപ്പറമ്പ് ബസ്റ്റാന്റില്‍ ബസ് തട്ടി നിഷക്ക് ഗുരുതര പരിക്ക്
തളിപ്പറമ്പ്: ബസ് തട്ടി യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.
കുപ്പം ചാലത്തൂരിലെ വിനോദിന്റെ ഭാര്യ നിഷക്കാണ്(40) കാലിന് പരിക്കേറ്റത്.
രാവിലെ പതിനൊന്ന് മണിയോടെ നഗരസഭാ ബസ്റ്റാന്റിലാണ് സംഭവം.
കേനന്നൂര്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമസംഘത്തിലെപിഗ്മി
കളക്ടറാണ്.
ബസ്റ്റാന്റില്‍ വെച്ച് റിവേഴ്‌സ് എടുക്കുകയായിരുന്ന കെ.എല്‍.13 ടി 3132 സ്വകാര്യബസ് കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.