തട്ടിക്കൊണ്ടുപോകല്‍-ഡിവൈ.എസ്.പി നേരിട്ടെത്തി മൊഴിയെടുത്തു.
പരിയാരം: പട്ടാപ്പകല്‍ കടയിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി.
ഇന്ന് രാവിലെ പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ വിളയാങ്കോട് കുളപ്പുറത്തെ വീട്ടിലെത്തി പെണ്‍കുട്ടിയെ നേരില്‍ കണ്ട് മൊഴിയെടുത്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പോലീസിന് ഉന്നതതല നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി.വൈ.എസ്.പി നേരിട്ടെത്തി കുട്ടിയുടെ മൊഴിയെടുത്തത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയ രണ്ടംഗസംഘം വന്നത് വെളുത്ത മാരുതി ഓമ്‌നി വാനിലാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
സി.പി.എം ശക്തികേന്ദ്രമായ കുളപ്പുറത്ത് ഇത്തരമൊരു സംഭവം നടന്നതില്‍ പാര്‍ട്ടി നേതൃത്വം തന്നെ ഞെട്ടലിലാണ്.
സംഭവം നടന്നത് ഉച്ചയോടെയാണെങ്കിലും വൈകുന്നേരമാണ് പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത്.
പോലീസില്‍ രേഖാമൂ ലം പരാതി നല്‍കാന്‍ താമസിച്ചതിനാല്‍ തുടക്കത്തില്‍ പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയുമില്ല.
പരിയാരം പോലീസ് സ്‌റ്റേ ഷനില്‍ എസ്.എച്ച്.ഒയുടെ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസം 5 കഴിഞ്ഞിട്ടും പുതിയ
ആരെയും നിയമിക്കാതിരിക്കുന്നതും ഇത്തരം കേസുകളുടെ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.