ഡോക്ടര്‍ ഓടിച്ച കാറിടിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന്.
ശ്രീകണ്ഠാപുരം: ഡോക്ടര്‍ ഓടിച്ച കാറിടിച്ച് മരിച്ച വീട്ടമ്മയുടെ ശവസംസ്‌ക്കാരം ഇന്ന് നടക്കും.
ശ്രീകണ്ഠാപുരം എസ്.സി.സൊസൈറ്റി കളക്ഷന്‍ ഏജന്റ് ചുഴലിയിലെ സി.വി.കാഞ്ചനയാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ടി.എന്‍.മിഥുലേഖ് ഓടിച്ച കാറിടിച്ച് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ശ്രീകണ്ഠാപുരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.
നടുവിലെ കാരോന്തന്‍ നാരായണന്‍ നമ്പ്യാരുടെയും ജാനകിയുടെയും മകളാണ് മരിച്ച കാഞ്ചന.
ഭര്‍ത്താവ്; എം.ഇ.ബാലകൃഷ്ണന്‍.
മക്കള്‍: ജിഷ്ണു, വൈഷ്ണവ്.
മരുമകള്‍:ഡിജിന.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന്(ബുധന്‍)ഉച്ചക്ക് ഒരുമണിക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം
തെക്കേമൂല ചെന്താര കലാ-കായികസമിതിയിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം മൂന്നു മണിക്ക് ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.