യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു.

ചിറ്റാരിക്കാല്‍: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത വിരോധത്തിന് അമ്മയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവാവ് തൂങ്ങിമരിച്ചു.

കമ്പല്ലൂരിലെ മുണ്ടയാട്ട് വീട്ടില്‍ എം.വി.രതീഷ്(42)ആണ് മരിച്ചത്.

ഇന്ന് രാവിലെ പത്തോടെയാണ് കമ്പല്ലൂരിലെ
രാകേഷിന്റെ ഭാര്യ കദളിക്കാട്ടില്‍ കെ.ജി.ബിന്ദുവിന്(46)നേരെ രതീഷ് ആസിഡാക്രമണം നടത്തിയത്.

കൃത്യം നടത്തിയ ശേഷം കക്ഷപ്പെട്ട രതീഷിനെ ഉച്ചക്ക് 12 മണിയോടെയാണ് കൊല്ലാടയിലെ തറവാട്ട് പറമ്പിലെ മരത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ആക്രമത്തില്‍ പൊള്ളലേറ്റ ബിന്ദുവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.