ആസിഡ് മുനീര്‍ റിമാന്‍ഡില്‍.

ഇരിട്ടി: അയല്‍ക്കാരുമായുള്ള വാക്കേറ്റത്തിനിടയില്‍ ആസിഡ് ആക്രമണം നടത്തിയ പ്രതി റിമാന്‍ഡില്‍.

രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീര്‍(32) ആണ് ആസിഡ് ആക്രമണം നടത്തിയത്.

ബുധനാഴ്ച്ച രാത്രി 7.30 നാണ് സംഭവം നടന്നത്.

അയല്‍വാസിയും കോളനിയിലെ താമസക്കാരനായ സുബാഷ് (36)നാണ് ഗുരുതരമായി പൊള്ളലേറ്റത്.

മുഖത്തും ശരീരഭാഗത്തും ഗുരുതരമായി പൊള്ളലേറ്റ സുഭാഷിനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ആസിഡ് ആക്രമണ സമയത്ത് സമീപത്തുണ്ടായിരുന്ന പ്രതിയുടെ കുട്ടികള്‍ക്കടക്കം കോളനിയിലെ താമസക്കാരായ ആര്യ(5), വിജേഷ് (12), ശിവകുമാര്‍ (22), ജാനു (35), ശോഭ (45), സോമന്‍ (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവര്‍ക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. മുനീര്‍ ജില്ലക്ക് അകത്തും പുറത്തുമായി നേരത്തെ നിരവധി മോഷണകേസുകളിലെ പ്രതിയാണ്.

പ്രതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോളനിയിലെ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയാണ്.

മുനീര്‍ വീട്ടിലെത്തി ഭാര്യയുമായ് വഴക്കിടുന്നതും ബഹളം വെക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികളായ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമണത്തിലേക്ക് നയിച്ചത്.

നേരത്തേയും പ്രതി കോളനിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായായി പരാതിക്കാര്‍ പറഞ്ഞു.

കരിക്കോട്ടക്കരി സി ഐ കെ.ജെ.വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.