കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വഞ്ചനാദിനം ആചരിച്ചു
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വഞ്ചനാദിനം ആചരിച്ചു.
1995 മുതല്‍ സഹകരണമേഖലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് 2018 ല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും 2019 മാര്‍ച്ച് മാസം 2 -ാം തീയതി നിയമം മൂലം ഏറ്റെടുക്കുകയും ചെയ്തു.
എന്നാല്‍ 7 വര്‍ഷം പിന്നിട്ടിട്ടും ജീവനക്കാരുടെ ആനുകൂല്യങ്ങളോ ഡി എ യോ ശമ്പളപരിഷ്ക്കരണമോ നടപ്പിലാക്കാതെ ജീവനക്കാരെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചും ആഗിരണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുമാണ് എന്‍.ജി.ഒ അസോസിയേഷന് മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചത്.
മുന്‍കാല സര്‍വീസ് പരിഗണിക്കുക, തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, മുമ്പ് ലഭിച്ചത് പോലെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രസിഡന്റ് പി.ഐ.ശ്രീധരന്, സെക്രട്ടറി ടി.വി.ഷാജി, യു.കെ മനോഹരന്, ഒ.വി.സീന, കെ.ശാലിനി എന്നിവര്‍ പ്രസംഗിച്ചു.
കെ.വി.ദിലീപ്കുമാര്, പി.രംഗനാഥന്, കെ.ആര്.സുരേഷ്, കെ.ഉഷാകുമാരി, പി.എം.അനൂപ്, കെ.വി.പ്രേമാനന്ദന്, രാജി രഘുനാഥ്, പി.വി.ടി.പ്രദീപന്, കെ.വി.സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.