അള്ളാംകുളത്ത് പ്ലോഗ്ഗിങ്ങ് മാരത്തണ്‍ നടത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം മിഷന്‍ ക്ലീനപ്പ്, കുടുംബശ്രീ, ബാലസംഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണോത്സവത്തിന്റെ ഭാഗമായി പ്ലോഗ്ഗിങ് മാരത്തണ്‍ നടത്തി.
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി. മുഹമ്മദ് നിസാര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം
നിര്‍വ്വഹിച്ചു.
കുടുംബശ്രീ എ ഡി എസ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു.
ചന്ദ്രമതി ടീച്ചര്‍, കുടുംബശ്രീ പ്രവര്‍ത്തകരായ രഞ്ജിനി, സാവിത്രി, ഷഹനാസ്, സുനിത, റജില എന്നിവര്‍ സംസാരിച്ചു.
ബാലസഭയുടെ നേതൃത്വത്തില്‍ അമ്പതോളം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.
അള്ളാംകുളം റോഡിന്റെ ഇരുവശവും, മസ്ജിദ് പരിസരത്തും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുട്ടികള്‍ കയ്യില്‍ കരുതിയ ബാഗില്‍ സ്വീകരിച്ചു ഹരിത കര്‍മ്മ സേനയെ ഏല്‍പ്പിച്ചു.
പങ്കെടുത്ത കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും നല്‍കി.
മിഷന്‍ ക്ലീനപ്പ് കണ്‍വീനര്‍ സുബൈര്‍ സൂപ്പര്‍ വിഷന്‍ സ്വാഗതവും സ്‌നേഹതീരം കുടുംബശ്രീ പ്രസിഡണ്ട് റുബീന അസീസ് നന്ദി പറഞ്ഞു.