കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസ് കെട്ടിട ഭാഗങ്ങള്‍ വിട്ടു നല്‍കരുത്… കെ.ജി.ഒ.യു
കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ 2,3 നിലകള്‍ കോടതി പ്രവര്‍ത്തനത്തിന് വിട്ടു നല്‍കരുതെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ 2, 3 നിലകളാണ് മുന്‍സിഫ് കോടതി, കുടുംബകോടതി എന്നിവയുടെ പ്രവര്‍ത്തനത്തിന് വിട്ടുനല്‍കുവാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചത്.
ഈ കോമ്പൗണ്ടില്‍ തന്നെയാണ് മൃഗസംരക്ഷണവകുപ്പിന്റെ സ്ഥാപനങ്ങളായ, ADCP ഓഫീസ്, വാക്‌സിന്‍ സൂക്ഷിക്കുന്ന cooler room, Dvc യുടെ മരുന്ന് സൂക്ഷിക്കുന്ന District veterinary store എന്നിവ പ്രവര്‍ത്തിക്കുന്നത്.
പണി പൂര്‍ത്തീകരിച്ചു വരുന്ന 2-ാം നില ADCP യുടെ District Co-ordinator, District Epidemiologist, ICDP പ്രൊജക് ഓഫീസര്‍ , DVC യിലെ വെറ്ററിനറി സര്‍ജന്‍മാര്‍ , Elephant Squad എന്നിവയ്ക്കുളള ഓഫീസുകളാണ്.
കണ്ണൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന 120 വെറ്ററിനറി സര്‍ജന്‍മാര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ മാസം തോറും നടത്തുന്ന യോഗങ്ങള്‍ സ്ഥലപരിമിതിമൂലം വര്‍ഷങ്ങളായി വന്‍തുക വാടക കൊടുത്ത് ഹോട്ടലുകളിലാണ് നിലവില്‍ നടത്തുന്നത്.
കലക്ടറേറ്റിലേയോ പ്ലാനിംഗ് ഓഫീസിലേയോ ഹാളുകള്‍ പലപ്പോഴും ലഭിക്കാറില്ല. അതുകൊണ്ടാണ് ഏറ്റവും മുകളില്‍ എല്ലാ ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിക്കാവുന്ന തരത്തില്‍ ഒരു കോണ്‍ഫറന്‍സ് ഹാള്‍ പണിയുന്നത്.
ഈ കോമ്പൗണ്ടില്‍ ജില്ലാ മൃഗാശുപത്രിയും 4 ജില്ലകള്‍ക്കു വേണ്ടിയുള്ള മേഖലാ രോഗ നിര്‍ണ്ണയ ലബോറട്ടറിയും മേഖലാ പേവിഷ ബാധ നിര്‍ണ്ണയ ലബോറട്ടറി തുടങ്ങി അനുബന്ധ സ്ഥാപനങ്ങളും കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.
ജന്തുജന്യ രോഗങ്ങളായ പക്ഷിപ്പനി, നിപ്പാ, പേവിഷബാധ , ബ്രൂസല്ലോസിസ്, ജാപ്പനീസ് എന്‍ സെഫലൈറ്റിസ്, കൈസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നിവ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്നതും ഇവിടെയാണ്.
കണ്ണൂര്‍ ജില്ലയിലെ ഏറ്റവും തിരക്കുള്ള മൃഗാശുപത്രിയാണ് റെഫറല്‍ ആശുപത്രി കൂടിയായ ഈ ജില്ലാ മൃഗാശുപത്രി. ഇവിടേയ്ക്ക് കോടതി മാറ്റിയാല്‍ , ചികിത്സയ്ക്കായി മൃഗങ്ങളുമായി വരുന്നവര്‍ക്കും, കോടതി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ജീ വനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയധികം പ്രയാസം ഉണ്ടാകും .
മാത്രമല്ല മൃഗാശുപത്രിയിലേക്കും കോടതിയിലേക്കും വരുന്ന ജീവനക്കാരുടെയും പൊതുജനങ്ങളുടേയും വാഹനങ്ങള്‍ ഉള്‍ക്കൊളളാന്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഈ കാമ്പസിന് സാധിക്കില്ല.
എന്ന വസ്തുതയും കോടതികളുടെ പ്രവര്‍ത്തനത്തിന് ഉതകുന്ന തരത്തില്‍ ശാന്തമായ ഒരു അന്തരീക്ഷീ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ ലഭിക്കില്ല എന്ന വസ്തുത കൂടി നിലനില്‍ക്കുന്നു.
കോടതികളുടെ താല്കാലിക പ്രവര്‍ത്തനത്തിന് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടം ഏറ്റെടുക്കുന്ന നടപടിയില്‍ നിന്ന് പിന്‍മാറണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറോട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ടി.ഷജില്‍, ഏ.ആര്‍.ജിതേന്ദ്രന്‍, പി.സനില്‍കുമാര്‍, ഡോ.ബീറ്റു ജോസഫ്, നീഭാകുമാരി, കുര്യന്‍ മാത്യു, കെ.സത്യന്‍, ഹരികൃഷ്ണന്‍ ,ഡേവി ജോണ്‍, പി.വി. സജിത്ത്,സി.വി.പ്രശോഭ് എന്നിവര്‍ സംസാരിച്ചു,.
