നഗരമധ്യത്തില്‍ കഞ്ചാവ് ചെടി-തലശേരി ടൗണിന്റെ എല്ലാ ഭാഗത്തും പരിശോധന നടത്തുമെന്ന് എക്‌സൈസ്.

തലശേരി:നഗര മധ്യത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി.

ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരംഎക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

സംഭവത്തില്‍ തലശേരി എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

എന്‍സിസി റോഡരികിലെ ട്രാന്‍സ്‌ഫോമറിന് സമീപത്തായാണ് കഞ്ചാവ് ചെടി കണ്ടത്. 45 സെ.മി നീളമുള്ള ചെടിയാണിത്.

വരും ദിവസങ്ങളില്‍ ടൗണ്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി.കെ.ഷിബു, ടി.എന്‍.രാജേഷ് ശങ്കര്‍, ടി.പി.രതീഷ്, ജസ്‌നാ ജോസഫ്, കെ.കാവ്യ, കെ.ബൈജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.