ആന്‍മേരി തൂങ്ങിമരിച്ചത് അമ്മ വഴക്കുപറഞ്ഞതിന്
പരിയാരം: ആന്‍മേരി തൂങ്ങിമരിച്ചത് അമ്മ വഴക്കുപറഞ്ഞതിന്.

ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് ലൂര്‍ദ്ദ്
ഫിസിയോതെറാപ്പി കേളേജിലെ വിദ്യാര്‍ത്ഥിനി ആന്‍മേരി(22) തൂങ്ങിമരിക്കാന്‍ കാരണം അമ്മ ഫോണില്‍ വിളിച്ച് വഴക്കുപറഞ്ഞതിനെന്ന് സഹപാഠി പോലീസില്‍ മൊഴിനല്‍കി.
എറണാകുളം തോപ്പുംപടി കൊച്ചുപള്ളി റോഡില്‍ കോനോത്ത് വീട്ടില്‍ ടെന്‍സന്റെ മകള്‍ കെ. ആന്‍മേരി ഇന്നലെ വൈകുന്നേരം 3 നപം 4.15 നും ഇടയിലാണ് പട്ടുവം റോഡിലെ ലൂര്‍ദ്ദ് ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയിലെ ഹുക്കില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ചത്.
ഫിസിയോതെറാപ്പി അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
ഒരു വിഷയം ഒഴികെ മറ്റ് വിഷയങ്ങളില്‍ വിജയിക്കാതെ വന്നതിനാല്‍ സപ്ലിമെന്ററി പരീക്ഷ എഴുതേണ്ടി വന്നതിനാല്‍ കഴിഞ്ഞ ദിവസം അന്‍മേരിയുടെ അമ്മ ഫോണില്‍ വിളിച്ച് വഴക്കുപറഞ്ഞിരുന്നു.
ഇതിന്റെ മനോവിഷമം കാരണം ഇന്നലെ ക്ലാസില്‍ പോകാതെ മുറിയില്‍ കഴിഞ്ഞ ആന്‍മേരി തൂങ്ങിമരിക്കുകയായിരുന്നു.
ഒന്നിച്ച് മുറിയില്‍ താമസിക്കുന്ന സോന സെബാസ്റ്റിയന്‍ എന്ന കുട്ടി ക്ലാസുകഴിഞ്ഞ് മുറിയിലെത്തിയപ്പോഴാണ് ആന്‍മേരിയെ മരിച്ച നിലയില്‍ കണ്ടത്.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
