അരിപ്പാമ്പ്ര മുര്‍ഷിദ് ജയിലില്‍ നിന്നിറങ്ങി-വീണ്ടും പോലീസ് പിടിയിലായി-
കുറ്റം സമ്മതിച്ചതായാണ് സൂചന. അറസ്റ്റ് ഇന്ന് രാത്രി തന്നെ രേഖപ്പെടുത്തിയേക്കും.
പരിയാരം: അരിപ്പാമ്പ്രയിലെ വിവാദമോഷ്ടാവ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും പോലീസിന്റെ പിടിയിലായി.
മോഷ്ടിച്ച സ്വര്‍ണവും പണവും തിരിച്ചു നല്‍കി മാപ്പുപറഞ്ഞ മോഷ്ടാവ് പരിയാരം തോട്ടിക്കീലിലെ പി.എം.മുഹമ്മദ് മുര്‍ഷിദിനെയാണ്(31) പരിയാരം പോലീസ് ഇന്ന് വൈകുന്നേരം കസ്റ്റഡിയിലെടുത്തത്.
ഡിസംബര്‍ 3 ന് പൂഴികടത്ത്‌കേസില്‍ പയ്യന്നൂര്‍ കേടതി മുര്‍ഷിദിനെ റിമാര്‍ഡ് ചെയ്തിരുന്നു.
റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പരിയാരം പോലീസ് സെന്‍ട്രല്‍ ജയില്‍ പരിസരത്തെത്തി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വീണ്ടും കസ്റ്റഡിയിലെടുത്തത്.
അരിപ്പാമ്പ്രയിലെ മോഷണക്കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
കഴിഞ്ഞ നവംബര്‍ രണ്ടിന് പരിയാരം പഞ്ചായത്തംഗം അഷറഫ് കൊട്ടോലയുടെ വീട്ടില്‍ 1,91,500 രൂപയും നാലരപവന്‍ സര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണത്തരികളും മൂന്ന് കവറുകളിലാക്കി ഉപേക്ഷിക്കുകയും ഇതോടൊപ്പം മാപ്പപേക്ഷ കത്ത് നല്‍കുകയും ചെയ്തിരുന്നു.
2018 ലെ പൂഴിക്കടത്ത് കേസില്‍ പയ്യന്നൂര്‍ കോടതിയില്‍ ജാമ്യമെടുക്കാനെത്തിയപ്പോഴാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്.
മാസങ്ങളായി അരിപ്പാമ്പ്ര പ്രദേശത്ത് മോഷണം നടത്തിവന്ന ഇയാള്‍ ഒക്ടോബര്‍ ഒന്നിനാണ് ഒരു മോഷണ ശ്രമത്തിനിടയില്‍ സി.സി.ടി.വി കാമറയില്‍ കുടുങ്ങിയത്.
നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തുവെങ്കിലും വിട്ടയക്കുകയായിരുന്നു.
പിന്നീടാണ് നവംബര്‍ രണ്ടിന് മോഷ്ടിച്ച പണവും സ്വര്‍ണവും പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ ഉപേക്ഷിക്കുകയും അതോടൊപ്പം ആരുടെയൊക്കെയാണ് മുതലുകളെന്ന് എഴുതിനല്‍കുകയും മോഷണത്തിന് മാപ്പുപറയുകയും ചെയ്തത്.
പോലീസ് കസ്റ്റഡിയിലെടുത്ത മുര്‍ഷിദിനെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. അറസ്റ്റ് ഇന്ന് രാത്രി തന്നെ രേഖപ്പെടുത്തിയേക്കും.