പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍.

പിണറായി: വെണ്ടുട്ടായിയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്യാനിരുന്ന പ്രിയദര്‍ശിനി സ്മാരക മന്ദിരവും സി.വി.കുഞ്ഞിക്കണ്ണന്‍ സ്മാരക

റീഡിംഗ്റൂം കെട്ടിടവും അടിച്ചു തകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

വിപിന്‍രാജ്(24)നെയാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.