ഭീഷണിപ്പെടുത്തല്‍ വിസ്മയ പാര്‍ക്കിന് സമീപം മൂന്നുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍.

ഇടുക്കി കട്ടപ്പന വെള്ളയാംകുടി നിര്‍മ്മല്‍ജ്യോതി സ്‌ക്കൂളിന് സമീപത്തെ തടത്തില്‍ വീട്ടില്‍ രാജേഷിന്റെ മകന്‍ അഭി ടി.രാജേഷ്(24),

കട്ടപ്പന പുളിയാന്‍മല മലമേല്‍ വീട്ടില്‍ മധുസൂദനനന്‍ നായരുടെ മകന്‍ എം.അമല്‍ജിത്ത്(19),

ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിലെ പടിഞ്ഞാറേതില്‍ വീട്ടില്‍ അജിയുടെ മകന്‍ ശിവ അജി(26)

എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്. നിതിന്‍, സീനിയര്‍ സി.പി.ഒ പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.

മാര്‍ച്ച് 29 ന് തളിപ്പറമ്പിലെ ഒരു ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ മൂന്നംഗസംഘം ഇന്നലെ വൈകുന്നേരം 5 മണിയോടെ

പറശിനിക്കടവ് വിസ്മയ പാര്‍ക്കിന് സമീപം ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് നേരത്തെ ലഭിച്ച സി.സി.ടി.വി ദൃശ്യവുമായി താരതമ്യപ്പെടുത്തി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെക്കുറിച്ച് കൂടുതലായി അന്വേഷണം നടത്തിവരികയാണ്.