വയോധികയേയും മക്കളേയും വീടുകയറി ചവിട്ടിക്കൂട്ടി. ബീന, ആര്യനന്ദ, പ്രസീത എന്നിവര്‍ക്കെതിരെ കേസ്.
പരിയാരം: മകളെക്കുറിച്ച് മോശമായി സംസാരിച്ചതിനെതിരെ പ്രതികരിച്ചതിന് മൂന്നംഗ വനിതാസംഘം വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയേയും മക്കളേയും ചെരിപ്പുകൊണ്ട് അടിക്കുകയും ചവിട്ടി പരിപ്പേല്‍പ്പിക്കുകയും ചെയ്തതായി പരാതി.
വീടിന്റെ ജനല്‍ചില്ല് തകര്‍ത്ത് 1000 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയുണ്ട്.
കടന്നപ്പള്ളി ചന്തപ്പുരയിലെ കരിപ്പാല്‍ കല്ലംവള്ളി വീട്ടില്‍പത്മാവതി(80), മക്കളായ സീമ(35), ഷീല(30) എന്നിവരെയാണ് മര്‍ദ്ദിച്ചത്.
10 ന് വൈകുന്നേരം നാലരക്കാണ് സംഭവം.
പുറച്ചേരിയിലെ ബീന, ആര്യനന്ദ, പരിയാരത്തെ പ്രസീത എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.