ലോണ്‍ മുടങ്ങിയത് ചോദിച്ച ബാങ്ക് ജീവനക്കാരെ മര്‍ദ്ദിച്ചു.
ചെറുവത്തൂര്‍: ലോണ്‍ തിരിച്ചടവ് മുടങ്ങിയത് അടക്കാന്‍ പറഞ്ഞ വിരോധത്തിന് ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്ക് ജീവനക്കാരനെ ബൈക്ക് കൊണ്ട് ഇടിപ്പിച്ച് വീഴ്ത്തി മര്‍ദ്ദിക്കുകയും താക്കോല്‍കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
സൗത്ത് തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ രാമവില്യം വീട്ടില്‍ കെ.പി.വി.സോബിനെയാണ്(25) ആക്രമിച്ചത്.
ഇന്നലെ ചെറുവത്തൂരിലെ യോക്കാസ് സ്‌പോര്‍ട്‌സിന് മുന്നില്‍വെച്ചാണ് സംഭവം.
കെ.എല്‍-60 ഡബ്‌ള്യു 1708 ബൈക്ക് കൊണ്ടാണ് സോമിനെ ഇടിച്ചുവീഴ്ത്തിയത്.
റമീസ്, ഗഫൂര്‍, റംഷീദ് എന്നിവരുടെ പേരിലാണ് കേസ്.
റമീസിന്റെ ബൈക്കിന്റെ ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് സംബന്ധിച്ച് ചോദിച്ചതിനാണ് സോബിനെ ആക്രമിച്ചത്.
ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
