പി.ടി.എ യോഗത്തിനിടെ രക്ഷിതാവിനെ മര്‍ദ്ദിച്ചതിന് കേസെടുത്തു.

തളിപ്പറമ്പ്: പി.ടി.എ യോഗത്തിനിടെ രക്ഷിതാവിനെ മര്‍ദ്ദിച്ചതിന് കേസെടുത്തു.

കുറുമാത്തൂര്‍ വെള്ളാരംപാറ ഷാഹി മന്‍സിലില്‍ മണ്ണന്‍ സൂബൈറിനാണ്(40)മര്‍ദ്ദനമേറ്റത്.

സപ്തംബര്‍ 12 ന് വൈകുന്നേരം 3.15 ന് തളിപ്പറമ്പ് സി.എച്ച്.എം സ്‌ക്കൂളിലെ ക്ലാസ്മുറിയില്‍ വെച്ച് തടഞ്ഞുനിര്‍ത്തി ഷര്‍ട്ടിന് കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചതായാണ് പരാതി.

അള്ളാംകുളത്തെ മൊയ്തീന്‍കുട്ടി കുട്ടുക്കന്റെ പേരിലാണ് കേസ്.