യുവാവിനെ മര്‍ദ്ദിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പുളിമ്പറമ്പിലെ മക്കിഹംസ, മദ്രസക്ക് സമീപത്തെ മണ്ണന്‍ അമീര്‍ എന്നിവരുടെ പേരിലാണ് കേസ്.
ഒക്ടോബര്‍ 10 ന് രാത്രി 11.20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മദ്രസക്ക് സമീപത്തെ കെ.പി.ജെ.ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ജീവനക്കാരനായ മുക്കോല മലിക്കന്‍ വീട്ടില്‍ എം.റഷീദ്(48)നെ ഇരുവരും ചേര്‍ന്ന് ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ്പരാതി.
കേസ് കൊടുത്താല്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കിയായും പരാതിയുണ്ട്.
