20-ാം വയസില്‍ സിനിമാ സംവിധാനം-പി.ചന്ദ്രകുമാറിന്റെ അസ്തമയം@45.

ഉമാ ആര്‍ട്‌സ് സ്റ്റുഡിയോ എന്ന ബാനറില്‍ നടന്‍ മധു ആദ്യമായി നിര്‍മ്മിച്ച സിനിമയാണ് അസ്തമയം. നായകനും അദ്ദേഹം തന്നെ.

1978 സപ്തംബര്‍ 27 നാണ് 45 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്.

പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് അസ്തമയം.

1977 ല്‍ മനസൊരു മയില്‍ എന്ന സിനിമ 19 വയസിലാണ് അദ്ദേഹം സംവിധാനം ചെയ്തത്. രണ്ടാമത്തെ സിനിമ ജലതരംഗം, മധുവായിരുന്നു ഇതിലെ നായകന്‍.

താന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ 20 വയസുകാരനായ ചന്ദ്രകുമാറിനെ മധു വിശ്വസിച്ച് ഏല്‍പ്പിക്കുകയായിരുന്നു.

ജയന്‍, ജയഭാരതി, ശാരദ, തിക്കുറിശി, ജോസ് പ്രാശ്, ബഹദൂര്‍, ശങ്കരാടി, മാള അരവിന്ദന്‍, പപ്പു, കുഞ്ചന്‍, മണവാളന്‍, സുകുമാരി, പൂജപ്പുര രവി, മഞ്ചേരി ചന്ജ്രന്‍, എന്‍.എസ്.വഞ്ചിയൂര്‍, വിജയകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

ശ്രീകുമാരന്‍തമ്പി, സത്യന്‍ അന്തിക്കാട് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ശ്യാം.

സാറാ തോമസിന്റെ പ്രശസ്തമായ നോവലാണ് അതേ പേരില്‍ തന്നെ ചലച്ചിത്രമായത്.

ആര്‍.എന്‍.പിള്ള, വി.കരുണാകരന്‍ എന്നിവരാണ് ക്യാമറ.

എഡിറ്റര്‍ ജി.വെങ്കിട്ടരാമന്‍, കലാ സംവിധാനം പരസ്യം അമ്പിളി.

നവശക്തി റിലീസായിരുന്നു വിതരണക്കാര്‍.

ഉമാ ആര്‍ട്‌സ് സ്റ്റുഡിയോ നിര്‍മ്മിച്ച സിനിമകളില്‍ കൂടുതലും സംവിധാനം ചെയ്തത് ചന്ദ്രകുമാറാണ്.

മധുവുമായി തനിക്കുള്ള ബന്ധത്തെ പിതൃ-പുത്ര ബന്ധം പോലെയാണ് അദ്ദേഹം കാണുന്നത്.

ഗാനങ്ങള്‍(രചന-ശ്രീകുമാരന്‍തമ്പി-സത്യന്‍ അന്തിക്കാട്, സംഗീതം-ശ്യാം).

1-രതിലയം, രതിലയം-(സത്യന്‍ അന്തിക്കാട്)-യേശുദാസ്, എസ്.ജാനകി.

2-പാല്‍ പൊഴിയും മൊഴി-(ശ്രീകുമാരന്‍തമ്പി)-ജയചന്ദ്രന്‍, വാണിജയറാം)

3-ഒരു പ്രേമഗാനം പാടി(സത്യന്‍ അന്തിക്കാട്)-യേശുദാസ്.

4-അസ്തമയം, അസ്തമയം-(ശ്രീകുമാരന്‍തമ്പി).യേശുദാസ്