മരവടികൊണ്ട് അച്ഛനെ അടിച്ചുകൊല്ലാന്‍ ശ്രമിച്ചതിന് മകന്റെ പേരില്‍ വധശ്രമക്കേസ്.

പരിയാരം: ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിന് മകന്‍ സന്തോഷിന്റെ പേരില്‍ പരിയാരം പോലീസ് വധശ്രമത്തിന് കേസെടുത്തു.

പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ എം.ഐ.ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്.

ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

നവംബര്‍ 27 ന് രാവിലെ 11.30നായിരുന്നു സംഭവം.

സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങി വീട്ടില്‍ നിന്നും പോയതിന്റെ വൈരാഗ്യത്തില്‍ നിങ്ങള്‍ ഇനി ജീവിച്ചിരിക്കണ്ട എന്നുപറഞ്ഞ് അച്ഛന്റെ തലയില്‍ മരവടി ഉപയോഗിച്ച് അടിക്കുകയായിരുന്നു.