അര്‍ദ്ധരാത്രിയില്‍ റെയില്‍വെ ജീവനക്കാരിയെ അക്രമിച്ച യുവാവ് അറസ്റ്റില്‍-

കണ്ണപുരം: റെയില്‍വേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍.

കഴിഞ്ഞ 26 ന് രാത്രി 12.45നായിരുന്നു സംഭവം. ചെറുകുന്ന് കോണ്‍വെന്റ് റോഡിലെ റെയില്‍വേ ഗേറ്റിലാണ് സംഭവം നടന്നത്.

റെയില്‍വേ ഗേറ്റിന് സമീപത്തെ മുറിയില്‍ അതിക്രമിച്ച് കയറി കത്തികാട്ടി ഭിക്ഷണിപ്പെടുത്തുകയായിരുന്നു.

ചെറുകുന്ന് തറക്ക് സമീപത്തെ ഹോട്ടലില്‍ ജോലി ചെയ്യുന്ന പശ്ചിമബംഗാള്‍ പര്‍ബോ മെദിനിപൂര്‍ ജില്ലയിലെ ശംബുനാദ് ജന എന്ന ബാബു (31) നെയാണ് കണ്ണപുരം എസ്.ഐ വി.ആര്‍ വിനീഷ്,

അഡി.എസ്.ഐ. സി.ജി.സാംസണ്‍, എ.എസ്.ഐ.മാരായ റഷീദ്, മനീഷ്, വിനോദ്, സി.പി.ഒമാരായ ജിജോ, സുകേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

പ്രതി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു ഭയന്ന യുവതി കൈയ്യില്‍ കരുതിയിരുന്ന കുരുമുളക് സ്‌പ്രെ പ്രതിയുടെ കണ്ണില്‍ അടിച്ചതോടെ ഇയാള്‍ ഇരുളില്‍ ഓടി മറയുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതിയുടെ ആഭരണം മോഷ്ടിക്കാനായിരുന്നു അക്രമിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.