പൊതുപ്രവര്‍ത്തകയായ സ്ത്രീയെ അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

തളിപ്പറമ്പ്: മൊറാഴ പുന്നക്കുളങ്ങരയില്‍ അയല്‍വാസിയായ സ്ത്രീയെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍.

പുന്നക്കുളങ്ങര സ്വദേശി കൊയിലേരിയന്‍ പ്രകാശനെയാണ്(45) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

പൊതുപ്രവര്‍ത്തകയായ സ്ത്രീയെയാണ് പ്രകാശന്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്.

പ്രകാശന്റെ ഭാര്യ ഇയാളുടെ മദ്യപാനത്തെ തുടര്‍ന്ന് പിണങ്ങി പോയിരുന്നു, ഈ വിഷയത്തില്‍ ഇടപെടാത്തത് കാരണമാണ്

പൊതുപ്രവര്‍ത്തകയായ സ്ത്രീയെ ഇയാള്‍ കഴുത്തിന് കുത്തിപിടിക്കുകയും മരവടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തതെന്നാണ് പരാതി.