ഓട്ടോവേലിയില്‍ ഞെങ്ങി ഞെരുങ്ങി ചിറവക്കിലെ നാട്ടുകാരും വ്യാപാരികളും
തളിപ്പറമ്പ്: തിരക്കേറിയ ചിറവക്ക് ജംഗ്ഷനില്‍ ഓട്ടോരിക്ഷകള്‍ പാര്‍ക്കിംഗില്‍ മാറ്റംവരുത്തിയതോടെ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി.
ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനോ
വ്യാപാര സ്ഥാപനങ്ങളിലേക്ക് സുഗമമായി എത്തുന്നതിനോ സാധിക്കാത്ത അവസ്ഥയായി.
നേരത്തെ തളിപ്പറമ്പ് ഭാഗത്തേക്ക് നിര്‍ത്തിയായിരുന്നു പാര്‍ക്കിംഗ് എങ്കില്‍ ഇപ്പോള്‍ പയ്യന്നൂര്‍ ഭാഗത്തേക്കാക്കിയാണ് പാര്‍ക്കിംഗ്.
കൂടുതല്‍ ഓട്ടോകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പാര്‍ക്കിംഗ് രീതി മാറ്റിയത്.
അശാസ്ത്രീയമായ ഓട്ടോപാര്‍ക്കിംഗിനെതിരെ പ്രതിഷേധം ശക്തമായിരിക്കയാണ്.
കഴിഞ്ഞ ദിവസം ഇവിടെ ഒരു പെണ്‍കുട്ടി ഇരുചക്രവാഹനം പാര്‍ക്ക് ചെയ്തത് കടുത്ത വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു.
ഈ ഭാഗത്തെ പാര്‍ക്കിംഗ് ജനസൗഹൃദമായ രീതിയില്‍ പുന:സംവിധാനം ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം.