നാളെയും മറ്റന്നാളും ബാബുവിന്റെ കാരുണ്യയാത്ര– സുഹൃത്തിന്റെ മകന്റെ ചികില്‍സക്കാണ് കാരുണ്യയാത്ര.

ഓലയമ്പാടി: സുഹൃത്തും സഹപ്രവര്‍ത്തകനുമായ ചന്ദ്രശേഖരന്റെ മകന്റെ ചികില്‍സക്ക് പണം കണ്ടെത്താന്‍ ബാബു അരയമ്പത്ത് കാരുണ്യയാത്ര നടത്തും.

ഓലയമ്പാടിയിലെ ഓട്ടോ ഡ്രൈവര്‍ ബാബു അരയമ്പത്തിന്റെ കെ.എല്‍-13 ടി 1298 ഓട്ടോറിക്ഷയാണ് നാളെയും മറ്റന്നാളും 11, 12 (തിങ്കള്‍, ചൊവ്വ) കാരുണ്യയാത്ര നടത്തുന്നത്.

എരമം-കുറ്റൂര്‍ പഞ്ചായത്തിലെ കുഴിക്കാട് മാണിയാടന്‍ ഹൗസിലെ ചന്ദ്രശേഖരന്റ (ഓട്ടോ ഡ്രൈവര്‍) 22 വയസുകാരനായ മകന്‍ അശ്വന്ത് ചന്ദ്രന്റെ ചികിത്സാ സഹായത്തിന് വേണ്ടിയാണ് പൊതുപ്രവര്‍ത്തകന്‍ കൂടിയായ ബാബുവിന്റെ കാരുണ്യയാത്ര.

നേരത്തെ മാലിന്യനിക്ഷേപത്തിനെതിരെ ഒറ്റയാള്‍ സമരം നടത്തി ബാബു ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.