Skip to content
തളിപ്പറമ്പ്: നടപ്പാതയില്‍ ജനറേറ്റര്‍ സ്ഥാപിച്ച് ബേക്കറിയുടമ, ജനറേറ്റര്‍ കാലിനിടിച്ചത് പരാതിപ്പെട്ട വഴിയാത്രക്കാരന് നോക്കിനടക്കാന്‍ ബേക്കറി ഉടമയുടെ ഉപദേശം.
തളിപ്പറമ്പ് മെയിന്‍ റോഡിലെ ഒരു ബേക്കറിയുടമയുടേതാണ് ഈ ധിക്കാരം.
കാല്‍നടക്കാര്‍ക്ക് സുഗമമായി നടന്നുപോകാനാണ് പൊതുമരാമത്ത് വകുപ്പ് മെയിന്‍ റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതകള്‍ പണിതത്.
എന്നാല്‍ ഇവിടെ കച്ചവടക്കാര്‍ കയ്യേറി തങ്ങളുടെ വില്‍പ്പന വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നത് സാധാരണമാണ്.
എന്നാല്‍ അടുത്തിടെ ആരംഭിച്ച ഒരു ബേക്കറിയുടമ തന്റെ വലിയ ജനറേറ്റര്‍ നടപ്പാതയില്‍ പ്രതിഷ്ഠിച്ചിരിക്കയാണ്.
ഇതോടെ തിരക്കേറിയ നടപ്പാതയില്‍ കാല്‍നടയാത്ര കടുത്ത ബുദ്ധിമുട്ടിലാണ്.
ഇന്നലെ ജനറേറ്റര്‍ കാലില്‍ തട്ടിയ ഒരാള്‍ പരാതിപ്പെട്ടപ്പോള്‍ ഉടമയുടെ ഉപദേശം നോക്കി നടന്നുപോ എന്നായിരുന്നു.
ജനറേറ്റര്‍ നടപ്പാതയില്‍ നിന്ന് നീക്കം ചെയ്യാന്‍ നഗരസഭയും പൊതുമരാമത്ത് വിഭാഗവും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ജനറേറ്റര്‍ സ്ഥാപിക്കാന്‍ കടയുടെ അകത്തുതന്നെ സൗകര്യം നിലവിലുള്ളപ്പോഴാണ് ഉടമയുടെ ഈ ധിക്കാരനടപടി.