മോഹിപ്പിച്ച് വഞ്ചിക്കും-BENLING ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി പണി കിട്ടിയവര്‍ നിരവധി.

 

കണ്ണൂര്‍: മോഹിപ്പിക്കുന്ന പരസ്യം കണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി എട്ടിന്റെ പണികിട്ടിയവര്‍ നിരവധി.

2021 ഡിസംബര്‍ മാസം പിലാത്തറയിലെ ECO MOTORS ല്‍ നിന്നും BENLING കമ്പനിയുടെ സ്‌കൂട്ടര്‍ വാങ്ങിയ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിലെ എ.എസ്.ഐ കെ.പി.ശശിധരനാണ് വഞ്ചിക്കപ്പെട്ടത്.

ബാറ്ററിക്ക് 3 വര്‍ഷം വാറണ്ടി ഉറപ്പ് നല്‍കിയാണ് സ്‌കൂട്ടര്‍ വാങ്ങിയത്.

ഒന്നര വര്‍ഷമാകുമ്പോഴേക്കും ബാറ്ററി കേടായി.

സര്‍വീസ് സെന്ററില്‍ എത്തിച്ചപ്പോഴാണ് പകരം ബാറ്ററി നല്‍കാന്‍ പറ്റില്ലെന്നും ഒരു മാസം കാത്തിരിക്കേണ്ടി വരുമെന്നും ഷോറൂമില്‍ നിന്നും അറിയിച്ചത്.

ഗത്യന്തരമില്ലാതെ വാഹനം സര്‍വീസിനായി ഏല്‍പ്പിച്ചെങ്കിലും രണ്ടര മാസമായിട്ടും ബാറ്ററി സര്‍വീസ് ചെയ്തു കിട്ടിയില്ല.

പരാതികള്‍ കൂടിക്കൂടി വന്നതോടെ ECO MOTORS എന്ന ഏജന്‍സി സ്ഥാപനം പൂട്ടുകയും വാഹനം കണ്ണൂര്‍ ജില്ലയിലെ ഔദ്യോഗിക ഡീലര്‍ ആയ VELLARA MOTORS ന്റെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റുകയും ചെയ്തു.

VELLARA MOTORS ല്‍ ബന്ധപ്പെട്ടപ്പോള്‍ എപ്പോള്‍ ബാറ്ററി സര്‍വീസ് ചെയ്ത് കിട്ടുമെന്ന് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ് അവര്‍ കൈമാലര്‍ത്തുകയാണെന്ന് ശശിധരന്‍ പറയുന്നു.

അന്വേഷണത്തില്‍ നിരവധിപേരാണ് ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ശശിധരന്‍.