സി.പി.എം പൊതു ഇടങ്ങള്‍ കയ്യേറി ബി.ജെ.പി നേതാവ് എ.പി.ഗംഗാധരന്‍.
തളിപ്പറമ്പ്: സി പി എം ജില്ലാ സമ്മേളത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിലെ പൊതുഇടങ്ങള്‍ സമ്പൂര്‍ണ്ണമായി കൈയ്യടക്കിയെന്ന് ബി.ജെ.പി.
പാര്‍ട്ടിയുടെ കൊടിതോരണങ്ങളും പ്രചരണബോഡുകളും ബാനറുകളും സ്ഥാപിച്ച് സി പി എം നിയമവ്യവസ്ഥക്കെതിരെ പരസ്യമായ വെല്ലുവിളി നടത്തുകയാണെന്ന് ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം എ പി ഗംഗാധരന്‍ ആരോപിച്ചു.
ഹൈക്കോടതി ഉത്തരവുകള്‍ കാറ്റില്‍പറത്തി സി പി എം തളിപ്പറമ്പില്‍ രാഷ്ട്രീയ ഫാസിസം നടപ്പാക്കുകയാണെന്നും എ.പി.ഗംഗാധരന്‍ കുറ്റപ്പെടുത്തി.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളായിരിക്കുകയാണെന്നും ഗംഗാധരന്‍ ചൂണ്ടിക്കാട്ടി.
കോടതി അലക്ഷ്യത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എ.പി.ഗംഗാധരന്‍ പറഞ്ഞു.