പഞ്ചാബ് നാഷണല്‍ ബേങ്കിനെതിരെ പ്രത്യക്ഷ സമരം തുടങ്ങും: ബിജെപി
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍.
ഇന്ന് കുപ്പത്ത് നടന്ന വികസിത് ഭാരത് സങ്കല്‍പ്പ യാത്ര ഗുണഭോക്താക്കളെ അറിയിക്കാതെയും വേണ്ടത്ര പ്രതാരണം നടത്താതെയും പ്രഹസനമാക്കിയതില്‍ അദ്ദേഹം പ്രതിഷേധിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ വിശദീകരിക്കുകയും, അര്‍ഹതപ്പെട്ട ഗുണഭോക്തക്കള്‍ക്ക് അവിടെ നിന്നു തന്നെ അപേക്ഷ സ്വീകരിച്ച് തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യുന്ന വികസിത് ഭാരത് സങ്കല്‍പ യാത്ര എല്ലാ പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളിലും നടന്നുവരികയാണ്.
രാഷ്ട്രിയ ലക്ഷ്യം വെച്ച് പരിപാടി പരാജയപ്പെടുത്താന്‍ ശ്രമിച്ച പഞ്ചാബ നാഷണല്‍ ബാങ്ക് മാനേജരുടെയും ഉദ്യോഗസ്ഥരുടെയും നിലപാടില്‍ പ്രതിക്ഷേധിച്ച് ബേങ്കിലേക്ക് ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉപരോധവും പ്രതിഷേധവും നടത്തുമെന്ന് രമേശന്‍ ചെങ്ങൂനി അറിയിച്ചു.
