നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ശിക്ഷിക്കണമെന്ന് ബിജെപി

തളിപ്പറമ്പ്: നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ശിക്ഷിക്കണമെന്ന് ബിജെപി.

മാസങ്ങളായി സമൂഹ വിരുദ്ധര്‍ പൂക്കോത്ത്‌തെരു പരിസരങ്ങളില്‍ അഴിഞ്ഞാടുകയാണ്, ബിജെപി പതാകകള്‍ അടക്കം നിരന്തരം നശിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ്.ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

പോലീസ്’സ്റ്റേഷന് തൊട്ടപ്പുറത്ത് നടക്കുന്ന സംഭവങ്ങളില്‍ പോലും പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കാതതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമങ്ങള്‍, അടിയന്തിരമായി സര്‍വ്വകക്ഷി യോഗം നടത്തി നാട്ടില്‍ സമാധനന്തരിക്ഷം ഉണ്ടാകാന്‍ പോലീസ് തയ്യാറകണമെന്ന് ബിജെപിപൂക്കോത്ത് തെരു ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പി.വിജയന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ഗംഗാധരന്‍, എം. മോഹനന്‍, പി.ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

നേതാക്കളായ സംസ്ഥാന കമ്മിറ്റി അംഗം എ.പി ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, പി.ഗംഗാധരന്‍, പി.വിജയന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.