വൈദേകം റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി.

തളിപ്പറമ്പ്: ഇ.പി.ജയരാജന്റെ വൈദേകം റിസോര്‍ട്ട് അടിയന്തിരമായി അടച്ചുപൂട്ടാന്‍ ആന്തൂര്‍ നഗരസഭയും സര്‍ക്കാര്‍ മേധാവികളും തയ്യാറാകണമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്റെ തളിപ്പറമ്പ് കാനൂലിലെ വൈദകം റിസോര്‍ട്ടില്‍ ഇ ഡി പരിശോധന തുടരുന്നതിനിടയിലാണ് ബി.ജെ.പി രംഗത്തുവന്നത്.

ത്രിപുരയില്‍ സി.പി.എംനേതാക്കള്‍ 30 വര്‍ഷം എങ്ങനെയാണോ സാമ്പത്തിക ശേഷി ഉണ്ടാക്കിയത് അതുപോലെ തന്നെ കേരളത്തിലെ ഇടതുപക്ഷനേതാക്കളും കള്ളപ്പണം വെളുപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്ന് ഇ.പി. ജയരാജന്റെ കുടുംബം നടത്തുന്ന റിസോര്‍ട്ടില്‍ റെയ്ഡ് നടക്കുന്നത്.

തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ എന്തും ചെയ്യാമെന്നുള്ള ലെന്‍സന്‍സ് കൊടുത്ത പിണറായി സര്‍ക്കാരിന് ഏറ്റ പ്രഹരമാണ് ഇന്നത്തെ കേന്ദ്ര അന്വേഷണ സംഘം നടത്തുന്ന റെയ്‌ഡെന്ന് മണ്ഡലം കമ്മറ്റി ആരോപിച്ചു.

കള്ള പണം വെളുപ്പിക്കാന്‍ തുറന്ന റിസോര്‍ട്ട് അടിയന്തിരമായി ആന്തൂര്‍ നഗരസഭയും, സര്‍ക്കാര്‍ മോധവികളും അടച്ചുപൂട്ടാന്‍ തയ്യാറകണമെന്നും ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി അധ്യക്ഷത വഹിച്ചു. എ.പി.ഗംഗാധരന്‍, എ.അശോക് കുമാര്‍, കെ.സി മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.