പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം പ്രഭാകരന്‍കടന്നപ്പള്ളി പ്രസ്താവയില്‍ പറഞ്ഞു.
ട്രാക്കിന് വേണ്ടി വരുന്ന മുഴുവന്‍ ചെലവും 6 കോടി 94 ലക്ഷം രൂപ കേന്ദ്രസര്‍ക്കാറാണ് നല്‍കിയത്.
എന്നാല്‍ പിണറായി സര്‍ക്കാറിന്റപദ്ധതി എന്ന രീതിയിലാണ് പ്രചരണം. ഉദ്ഘാടന ബോര്‍ഡില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോവെക്കാന്‍പോലുംതയ്യാറായിട്ടില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഉദ്ഘാടന ദിവസം രാവിലെ പദ്ധതി അനുവദിച്ചതില്‍ കേന്ദ്രസര്‍ക്കാറിനും നരേന്ദ്രമോദിക്കും അഭിവാദ്യം അര്‍പ്പിച്ച് മെഡിക്കല്‍ കോളേജ് പരിസരത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും പ്രഭാകരന്‍ കടന്നപ്പള്ളി പറഞ്ഞു.