പരിയാരം പഞ്ചായത്തിലേക്ക് ബി.ജെ.പിയുടെ പ്രതിഷേധമാര്‍ച്ച്.
പരിയാരം: ഭീമമായ കെട്ടിട നികുതി വര്‍ദ്ധനവിനെതിരെയും കേരളസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ പരിയാരം പാഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി.
വി.പി.കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍, ഉത്തരമേഖല സെക്രട്ടറി കെ.പി.അരുണ്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ജില്ല കമ്മിറ്റി അംഗങ്ങളായ എന്‍.കെ.ഇ. ചന്ദ്രശേഖരന്‍ നമ്പൂതിരി, പ്രഭാകരന്‍ കടന്നപ്പള്ളി, മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസ്, വി.പി.മുരളിധരന്‍, രശ്മി പ്രദീപ് എന്നിവര്‍ സംസാരിച്ചു.
സി.സി രാജന്‍ സ്വാഗതവും സന്തോഷ് മുക്കുന്ന് നന്ദിയും പറഞ്ഞു. ടി.രാജന്‍, ഇ.കെ.അജയകുമാര്‍, ഇ.വി.ഗണേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി
