80 ലക്ഷം കള്ളപ്പണം- രേഖകള്‍ ഹാജരാക്കിയാല്‍ തിരിച്ചുനല്‍കും-

തളിപ്പറമ്പ്: പോലീസ് പിടികൂടിയ കള്ളപ്പണം രേഖകള്‍ ഹാജരാക്കിയില്‍ തിരിച്ചുനല്‍കും.

ഇന്നലെ വൈകുന്നേരം നാലൊടെയാണ് തളിപ്പറമ്പ് ചിറവക്കില്‍ വെച്ച് വാഹന പരിശോധന നടത്തവേ സംശയാസ്പദമായി നിര്‍ത്തിയിട്ടതായി കണ്ട കെ.എല്‍ 14 എല്‍ 8337 നമ്പര്‍ സ്ഫിറ്റ് കാറില്‍

നിന്ന് തളിപ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശനും പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറും ചേര്‍ന്ന് 80 ലക്ഷം രൂപ പിടിച്ചെടുത്തത്.

കാറിന്റെ പിറകില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് മതിയായ രേഖകള്‍ ഇല്ലാതെ പണം സൂക്ഷിച്ചിരുന്നത്.

മഞ്ചെശ്വരം ഉദ്യാവറിലെ ബി.ഖാലിദിനെ(40) പോലീസ് കസ്റ്റഡിയിലെടുത്തു. ജ്വലറികളിലേക്ക് സ്വര്‍ണ്ണം വാങ്ങുന്നതിനായി തളിപ്പറമ്പില്‍ വന്നതാണെന്നാണ് ഖാലിദ് പോലീസിനോട് പറഞ്ഞത്.

പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഇത് കോടതി

വിട്ടുനല്‍കുമെന്നും അല്ലാത്തപക്ഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

പണം പിടിച്ചെടുത്ത സ്‌ക്വാഡില്‍ സി.പി.ഒമാരായ അഷ്‌റഫ്, സനീഷ്, ജിജു, വിനില്‍, അനൂപ് എന്നിവരും ഉണ്ടായിരുന്നു.