ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മറ്റി അനുമോദന സദസ്-
തളിപ്പറമ്പ്: ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അനുമോദന സദസ് സംഘടിപ്പിച്ചു.
എയ്ഞ്ചല്‍സ് വിംഗ്, ക്യാമ്പസ് വിംഗ് എന്നിവയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് ഓണ്‍ലൈനായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ബ്ലഡ് ഡോണേഴ്‌സ് കേരള എയ്ഞ്ചല്‍സ് വിംഗ് ജില്ലാ കോ ഓര്‍ഡിനേറ്ററും ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് ജില്ലാ ട്രെയിനിംഗ് കമ്മീഷണറുമായ സിനി ജോസഫ് സമ്മാനദാനം നടത്തി.
മന്‍സൂര്‍ മുഹമ്മദ് അദ്ധ്യക്ഷനായി. സി.കെ അജീഷ്, അനൂപ് സുശീലന്‍, ശ്യാം പട്ടുവം, എം.മനീഷ, ആവണി അശോകന്‍, ഭവിക, കെ.ഷഫീര്‍ എന്നിവര്‍ സംസാരിച്ചു.
എം.പി റഷാദ് സ്വാഗതവും നീന ഐവിയറ്റ് നന്ദിയും പറഞ്ഞു.