ഓട്ടോതൊഴിലാളികളുടെ ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനം ബി.എം.എസ് ബഹിഷ്‌കരിച്ചു.
തളിപ്പറമ്പ്: സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനില്‍ അംഗമായ ബിഎം എസ് എന്ന സംഘടനയുടെ പേര് മാറ്റി അടിച്ചത് തിരുത്തിയില്ല, ഐ.ഡി.കാര്‍ഡ് വിതരണം ബി.എം.എസ് ബഹിഷ്‌ക്കരിച്ചു.
ബി.എം.എസിന് പകരം ബി.എം.സി എന്ന് അച്ചടിക്കുകയും ആശംസാ പ്രാസംഗികനായി നിര്‍ദ്ദേശിച്ച വിജയകുമാറിന്റെ പേരിനോടൊപ്പം ഇനീഷ്യല്‍ ചേര്‍ക്കാതിരുന്നതും പ്രതിഷേധേത്തിന് ഇടയാക്കിയിരുന്നു.
അത് തിരുത്തുവാന്‍ തീരുമാനിച്ചിട്ടും ബോധപൂര്‍വ്വം വിതരണം ചെയ്ത് സംഘടനയെ അപമാനിച്ച സംയുക്ത യൂണിയനിലെ ചില നേതാക്കളുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് ഇന്നത്തെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിച്ചതെന്ന് ഓട്ടോ മസ്ദൂര്‍ സംഘ് (ബി.എം.എസ്)തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് എം ഹരിദാസ്, സെക്രട്ടറി ടി.ഗിരിഷ്‌കൂമാര്‍ എന്നിവര്‍ അറിയിച്ചു.