ഷാജി തലോറ എഡിറ്റ് ചെയ്ത പെണ്‍കവിതളുടെ സമാഹരമായ ‘പെണ്‍ചായങ്ങള്‍ ‘ കവിതാസമാഹാരം പ്രകാശനം ചെയ്തു.
പയ്യന്നൂര്‍: ഇതള്‍ മാസികയുടെ എഡിറ്ററും ഇതള്‍ ബുക്‌സ് പബ്ലിഷറുമായ ഷാജി തലോറ എഡിറ്റ് ചെയ്ത പെണ്‍കവിതളുടെ സമാഹരമായ ‘പെണ്‍ചായങ്ങള്‍ ‘ കവിതാസമാഹാരം പ്രകാശനം ചെയ്തു.
ആനന്ദകൃഷ്ണന്‍ എടച്ചേരി ശ്രീകുമാര്‍ കോറോമിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ പുസ്തകപരിചയം നിര്‍വ്വഹിച്ചു.
സപര്യ സാംസ്‌കാരിക സമിതി കേരളം ഗൃഹാങ്കണം പ്രതിമാസ ഗ്രാമീണ കലാസഭയില്‍ പ്രശസ്ത സംഗീതജ്ഞന്‍ കരിവെള്ളൂര്‍ നാരായണന്റെ ഗൃഹാങ്കണത്തില്‍ വെച്ചാണ് കെരളി ബുക്‌സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തത്.
സപര്യ സംസ്ഥാന അധ്യക്ഷന്‍ പ്രാപ്പൊയില്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഷാജി തലോറ പ്രസംഗിച്ചു.
കവിയരങ്ങ്, വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.
