വെള്ളക്കുപ്പികളുടെ അടപ്പിനും ചില കഥകളുണ്ട്-

 

നിങ്ങള്‍ വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ ബോട്ടില്‍ ക്യാപ്പ് പല നിറങ്ങളില്‍ കാണാം. എന്നാല്‍ ഇവ എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് പറയാന്‍ കഴിയുമോ? പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്.

വ്യത്യസ്ത നിറങ്ങളിലുള്ള ബോട്ടില്‍ ക്യാപ്പുകള്‍ കൊണ്ട് അടച്ച കുപ്പികളിലെ പാനീയങ്ങള്‍ വിപണിയില്‍ കാണാറുണ്ട്. കുപ്പിയുടെ അടപ്പ് നീല നിറത്തിലുള്ളതാണെങ്കില്‍ അതിനര്‍ത്ഥം വെള്ളം മിനറല്‍ വാട്ടറാണെന്നാണ്. ബോട്ടില്‍ ക്യാപ്പ് പച്ച നിറത്തിലാണെങ്കില്‍ വെള്ളത്തില്‍ രുചികള്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്

വാട്ടര്‍ ബോട്ടിലിന് വെളുത്ത നിറമുള്ള അടപ്പാണെങ്കില്‍ അതിനര്‍ത്ഥം വെള്ളം മെഷീന്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചിട്ടുണ്ടെന്നാണ് (പ്രോസസ്സ് ചെയ്തിട്ടുണ്ടെന്നാണ്).

കുപ്പിയുടെ അടപ്പ് കറുത്തതാണെങ്കില്‍ വെള്ളം ആല്‍ക്കലൈന്‍ സ്വഭാവമുള്ളതാണ്, ഈ വെള്ളം വില കൂടിയതും സാധാരണ വെള്ളത്തേക്കാള്‍ ആരോഗ്യത്തിന് വളരെ നല്ലതുമാണ്. വാട്ടര്‍ ബോട്ടിലിന്റെ അടപ്പ് മഞ്ഞ നിറത്തിലാണെങ്കില്‍, വെള്ളത്തില്‍ വിറ്റാമിനുകളും ഇലക്ട്രോലൈറ്റുകളും കലര്‍ന്നിട്ടുണ്ടെന്നാണ് അര്‍ത്ഥമാക്കുന്നത്.