തളിപ്പറമ്പിലെ വിവാദ സഹകരണ ധനകാര്യസ്ഥാപനത്തില്‍ ക്രമക്കേട് പിടിച്ചു-കോംപ്ലിമെന്റാക്കിയെന്ന് അധികൃതര്‍
തളിപ്പറമ്പ്: ക്രമക്കേടുകള്‍ കൊണ്ട് വിവാദമായ തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനത്തില്‍ വീണ്ടും സാമ്പത്തിക തിരിമറി.
നേരത്തെയും ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയനായ പിഗ്മി കളക്ടര്‍ തന്നെയാണ് വീണ്ടും സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത്.
പണം നിക്ഷേപിച്ചത് കൃത്യമായി ബാങ്കില്‍ അടക്കാതെ വഞ്ചന നടത്തിയത് സംബന്ധിച്ച് നിക്ഷേപകന്‍ ബാങ്കില്‍ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.
നേരത്തെ 33 ലക്ഷം രൂപ ക്രമക്കേട് നട
ത്തിയ ജീവനക്കാരനെ തുക തിരിച്ചടപ്പിച്ച ശേഷം രാജിവെപ്പിച്ച് ചിലരുടെ മുഖം രക്ഷിച്ച സ്ഥാപനത്തില്‍ വീണ്ടും സാമ്പത്തിക തിരിമറി നടന്നത് വിവാദമായിട്ടുണ്ട്.
പ്രശ്‌നം പരിഹരിച്ചു എന്ന് ഉത്തരവാദപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
(ക്രമക്കേടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസം കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പുറത്തുവിടും)

