കൈക്കൂലിക്കാരന്‍ സപ്ലൈ ഓഫീസര്‍ ജനുവരി 10 വരെ ജയിലില്‍.
തളിപ്പറമ്പ്: കൈക്കൂലിക്കാരനായ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ.അനിലിനെ ജനുവരി 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ സബ്ജയിലിലടച്ചു.
ഇന്നലെ വൈകുന്നേരം ഒരു അപേക്ഷകനില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങവെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റിലായ ഇയാളെ രാത്രി വൈകിയാണ് തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജി ടി.മധുസൂതനന്റെ വസതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.
ഇയാളുടെ ഓഫീസ് മേശക്കകത്ത് ഉണ്ടായിരുന്ന 20,000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. ഇയാളുടെയും ഭാര്യ, മകന്‍ എന്നിവരുടെയും പേരിലുള്ള ആറ് ക്രെഡിറ്റ് കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്.
