പിലാത്തറ റോട്ടറിക്ലബ്ബിന്റെ ഭിന്നശേഷി സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്.
പിലാത്തറ: ഭിന്നശേഷി സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് കൈത്താങ്ങ്-2023-24 വ്യാഴാഴ്ച്ച 28 ന് രാവിലെ 10ന് എരിപുരം ഗവ.ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
5 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ്. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പിലാത്തറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.പി.മുരളീധരന്‍ അദ്ധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സേതു ശിവശങ്കര്‍ മുഖ്യാതിഥിയായിരിക്കും.
ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി.കെ.സുനിത പദ്ധതി വിശദീകരിക്കും. എം.വി.വിനോദ്കുമാര്‍, ഇ.സി.വിനോദ്, സി.അനിത എന്നിവര്‍ പ്രസംഗിക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രാഥമിക പരിശോധനക്ക് ശേഷം ആവശ്യമാണെങ്കില്‍ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ കൗമാര ഭൃത്യ വിഭാഗവുമായി ചേര്‍ന്ന് തുടര്‍ചികിത്സ നടത്തും.
രജിസ്റ്റര്‍ ചെയ്ത 100 ഭിന്നശേഷിക്കാര്‍ക്കാണ് ആദ്യഘട്ട ചികിത്സ.
വാര്‍ത്താ സമ്മേളനത്തില്‍ കെ.പി.മുരളീധരന്‍, പ്രൊഫ.കെ.രവിന്ദന്‍, സി.രവീന്ദ്രനാഥ്, കെ.അരവിന്ദാക്ഷന്‍, പി.വി.സുരേന്ദ്രനാഥ്, കെ.സി.സതീശന്‍, സി.കെ.പുരുഷോത്തമന്‍ പങ്കെടുത്തു.