റൂറല്‍ പോലീസ് എസ്.പി.സി സഹവാസക്യാമ്പ് ആരംഭിച്ചു.

പിലാത്തറ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കണ്ണൂര്‍ റൂറല്‍ ജില്ല സഹവാസ ക്യാമ്പ് -ഫോമോ- 23 ചെറുതാഴം ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ചു.

റൂറല്‍ ജില്ല പോലീസ് മേധാവി എം. ഹേമലത ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.പി.ഷിജു അധ്യക്ഷത വഹിച്ചു.

അഡീണല്‍ എസ്.പി ടി.പി.രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു.

എസ്.പി.സി കണ്ണൂര്‍ റൂറല്‍ ജില്ലാ നോഡല്‍ ഓഫീസറും നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്പിയുമായ വി.രമേശന്‍, പരിയാരം എസ്.എച്ച്.ഒ പി.നളിനാക്ഷന്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വി.ഉണ്ണികൃഷ്ണന്‍, ചെറുതാഴം ജി.വി.എച്ച്.എസ്.എസ് മുഖ്യാധ്യാപിക എസ്.വസന്തം, പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.പ്രമോദ്, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്‍, റൂറല്‍ അഡീ.നോഡല്‍ ഓഫീസര്‍ കെ.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍ റൂറല്‍ ജില്ലയിലെ 43 സ്‌കൂളുകളില്‍ നിന്നുള്ള 320 കുട്ടികളും എസ്.പി.സി സ്‌കൂളുകളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. സഹവാസ ക്യാമ്പ് ഡിസംബര്‍ 30-ന് സമാപിക്കും.