സ്വപ്‌നസുന്ദരി ചോദ്യം ചെയ്യലിനായി കണ്ണൂരിലെത്തി.
കണ്ണൂര്‍: സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ കേസില്‍ സ്വപ്‌നാ സുരേഷ് ഇന്ന് രാവിലെ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരായി.
റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത, പയ്യന്നൂര്‍ ഡി.വൈ. എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്‍, ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ രാജേഷ് മാരാംഗലത്ത് എന്നിവരാണ് സ്വപ്നയെ ചോദ്യം ചെയ്യുന്ന അന്വേഷണസംഘത്തിലുള്ളത്.
സ്വപ്‌നയോടൊപ്പം അഭിഭാഷകനുമുണ്ട്. തന്നെ വധിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്‍ 30 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കെ.സന്തോഷ് പരാതി നല്‍കിയത്. ഇതേ വെളിപ്പെടുത്തലില്‍ എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസ് തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി 2024 ജനുവരി നാലിന് പരിഗണിക്കും.