സംസ്ഥാനപാതയിലെ അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാല്‍ കയ്യേറി അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തത് പൊളിച്ചുനീക്കിത്തുടങ്ങി.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് ഓവുചാലിന് മുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്തത്.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലം പരിശോധിച്ച് അനധികൃത നിര്‍മ്മാണം നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരുന്നു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ സൂര്യ ഓഡിറ്റോറിയം ഉടമ സി.അബൂബക്കറാണ് അനധികൃത നിര്‍മ്മാണം നടത്തിയത്.
പൊതുമരാമത്ത് വകുപ്പ് കര്‍ശനമായി നടപടി സ്വീകരിക്കുമെന്നറിയിച്ചതോടെ കഴിഞ്ഞ ദിവസം അനധികൃത നിര്‍മ്മാണം നടത്തിയ സ്‌ളാബിന്റെ മുകളില്‍ നിന്ന് കോണ്‍ക്രീറ്റ് നീക്കം ചെയ്തിട്ടുണ്ട്.
എന്നാല്‍ സംസ്ഥാനപാതയില്‍ ടാറിങ്ങിന് മേല്‍ നടത്തിയ കോണ്‍ക്രീറ്റ് നിര്‍മ്മാണം അതുപോലെ നിലനിര്‍ത്തിയിരിക്കയാണ്. ഇത് കൂടി പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.