കാരുണ്യത്തിന്റെ ഹരിതകാന്തി-ഹരിത രമേശന് കേരളകൗമുദിയുടെ ആദരവ്.

പയ്യന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിതരമേശന് കേരളകൗമുദി ബിസിനസ് കോണ്‍ക്ലേവില്‍ ആദരവ്.

ബിസിനസിനോടൊപ്പം പൊതു സാമൂഹ്യ പ്രവര്‍ത്തനരംഗത്തും ജീവകാരുണ്യ മേഖലയിലും കാണിക്കുന്ന മികവ് പരിഗണിച്ചാണ് ഇന്ന് വൈകുന്നേരം പയ്യന്നൂര്‍ ഒ.പി.എം ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചത്.

മുന്‍മന്ത്രി കെ.കെ.ശൈലജടീച്ചര്‍ എം.എല്‍.എ പൊന്നാടയണിച്ച് മൊമന്റോ നല്‍കിയാണ് ആദരിച്ചത്.

നിരവധി പ്രമുഖ വ്യക്തിത്വങ്ങല്‍ ചടങ്ങില്‍ സംബന്ധിച്ചു.