ചെങ്കല്‍ഖനനത്തിനെതിരെ നവംബര്‍ 15 ന് ചപ്പാരപ്പടവുകാര്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.
തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാലേശുഗിരി സര്‍വ്വകക്ഷി ആക്ഷന്‍
കമ്മറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 15 ന് തിങ്കളാഴ്ച രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്കാഫിലേക്ക് പ്രദേശവാസികളുടെ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
വിവിധ കക്ഷി നേതാക്കള്‍ സംസാരിക്കും. പ്രതിഷേധ മാര്‍ച്ച് രാവിലെ 10.30 ന് ചിറവക്കില്‍ നന്നുമാണ് ആരംഭിക്കുന്നത്.
ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് പ്രദേശത്ത് നടന്നുവരുന്ന ചെങ്കല്‍ഖനനത്തിനെതിരെ നാട്ടുകാര്‍ വര്‍ഷങ്ങളായി പ്രതിഷേധത്തിലാണ്.
