അമ്മാവന് അടുപ്പിലും ആവാം–നഗരസഭക്ക് പ്ലാസ്റ്റിക്കും കത്തിക്കാം.

തളിപ്പറമ്പ്: മാലിന്യം കത്തിച്ചതായി എവിടെ നിന്നെങ്കിലും വിവരം കിട്ടിയാല്‍ പരിവാരസമേതം വന്ന് പിഴയീടാക്കാന്‍ മല്‍സരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്ക് പക്ഷെ, എന്തും ചെയ്യാം.

തളിപ്പറമ്പ് നഗരത്തില്‍ ശുചീകരണ തൊഴിലാളികള്‍ റോഡുകള്‍ അടിച്ചുവാരി തീയിടുന്നത് തുടരുകയാണ്.

അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായതിനാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍ പെടാതെ തുടര്‍ന്നുകൊണ്ടിരിക്കയാണ്.

പ്ലാസ്റ്റിക്കും കരിയിലകളുമൊക്കെ ചേര്‍ന്ന മാലിന്യങ്ങളാണ് ഇത്തരത്തില്‍ പരസ്യമായി കത്തിക്കുന്നത്.

നഗരസഭയുടെ നിയമലംഘനത്തിന് ആരാണ് പിഴയീടാക്കുക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.